ഉമ്മവയ്‌ക്കുന്ന സീനുകളില്‍ അഭിനയിക്കാന്‍ നടിമാരാണ് വിമുഖത കാണിക്കാറുള്ളത്. ചില നടന്മാര്‍ അത്തരം സീനുകള്‍ സംവിധായകനോട് പ്രത്യേകം പറഞ്ഞ് ചില നായകന്മാര്‍ തിരുകിക്കയറ്റാറുണ്ടെന്ന അണിയറപ്പാട്ടുകള്‍ പണ്ടെ ഉള്ളതാണ്.അതൊക്കെ അവിടെ നില്‍ക്കട്ടെ ഇപ്പോള്‍ അല്ലുഅര്‍ജുന്‍ എന്ന യുവാക്കളുടെ ഹരമാണ് മറ്റൊരു തരംഗമായ തമന്നയെ ഉമ്മവയ്‌ക്കാന്‍ തനിക്കാവില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. തന്റെ പുതിയ ചിത്രത്തില്‍ നായികയെ ഉമ്മവയ്‌ക്കുന്ന രംഗങ്ങളില്‍ അഭിനിയിക്കാനാകില്ലെന്ന് അല്ലു സംവിധായകനോട് ഉറപ്പിച്ചുപറഞ്ഞു. തെലുങ്കില്‍, വിനായക് സംവിധാനം ചെയ്യുന്ന ബദ്രിനാഥ് എന്ന ചിത്രത്തിലാണ് അല്ലു അര്‍ജുന്‍ ചുംബനരംഗത്തിനില്ലെന്ന് പറഞ്ഞിരിക്കുന്നത്. ചിത്രത്തില്‍ ലിപ് കിസിങ് സീന്‍ നിര്‍ബന്ധമാണെന്ന് സംവിധായകന്‍ നേരത്തേ അറിയിച്ചിരുന്നു. അല്ലുവിനൊപ്പം ചുംബനരംഗത്തില്‍ അഭിനയിക്കാന്‍ തമന്നയും റെഡി. എന്നാല്‍ ഷോട്ടിനു തയാറായപ്പോള്‍ നായകന്‍ പറയുന്നു, ചുംബിക്കാന്‍ പറ്റില്ലെന്ന് !ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ ഒരുക്കമല്ലെന്ന് അല്ലു അര്‍ജുന്‍ പറഞ്ഞു.
സംവിധായകനും സെറ്റിലുള്ളവരും പല തവണ നിര്‍ബന്ധിച്ചിട്ടും തീരുമാനം മാറ്റാന്‍ അര്‍ജുന്‍ തയാറായില്ല. എന്നാല്‍ പിന്നീടാണ് നായകന്‍ തീരുമാനത്തിന്‍റെ രഹസ്യം വെളിപ്പെടുത്തിയത്. കിസിങ് സീനുകളുള്ള തന്റെ സിനിമകളെല്ലാം ഫ്‌ളോപ്പായെന്നു താരത്തിനു സങ്കടം. പുതിയ ചിത്രം ബോക്‌സ് ഓഫിസില്‍ തകരാന്‍ ആഗ്രഹിക്കാത്തതുകൊണ്ടാണു തമന്നയോടു നോ പറഞ്ഞതെന്ന് അല്ലു തുറന്നു പറഞ്ഞു. നായകന്റെ നോ കേട്ട് ഞെട്ടിയ തമന്നയ്‌ക്ക് അപ്പോഴാണ് ആശ്വാസമായത്.
No comments:
Post a Comment